Thursday 21 February 2013

സ്വാമി വിവേകാനന്ദന്‍ കൊടുങ്ങല്ലൂരില്‍

                ഭാരതത്തിന്റെ അധ്യാത്മികതേജസ്സായ സ്വാമിവിവേകാനന്ദന്‍ പരിവ്രാചകനായി രാജ്യമെങ്ങും സഞ്ചരിച്ച് കന്യാകുമാരിയിലെ ശ്രീദേവിപാറയില്‍ തപസ്സനുഷ്ടിക്കാന്‍ പോയത് കേരളം വഴിയായിരുന്നു .1892 ല്‍

              മൈസൂരില്‍നിന്നും തീവണ്ടിമാര്‍ഗം ഷോര്‍ണ്ണുരില്‍ എത്തിയ സ്വാമിജി കാളവണ്ടിയിലാണ് തൃശൂരില്‍ എത്തിയത് . അക്കാലത്ത്  തൃശൂരില്‍ നിന്ന് ഏറണാകുളത്തെക്കുള്ള സാധാരണ യാത്ര വഞ്ചിവഴിയാണ് .ഷോര്‍ണൂര്‍ ----- ഏറണാകുളം തീവണ്ടി പാത അന്ന് നിലവില്‍ വന്നിട്ടില്ല .കൊക്കാലയില്‍നിന്ന് വഞ്ചി കയറി കൊടുങ്ങല്ലൂര്‍ക്കും അവിടെനിന്ന് ഏറണാകുളത്തെക്കും പോകണം .കൊടുങ്ങല്ലൂരിനടുത്തുള്ള കരുപ്പടന്നയില്‍ നിന്ന് അക്കാലത്ത് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലെക്കും വഞ്ചി ലഭിക്കുമായിരുന്നു .

           സ്വാമി കൊടുങ്ങല്ലൂരില്‍ മൂന്നു ദിവസം ഉണ്ടായിരുന്നു . ദേവിക്ഷേത്രസന്നിധിയിലുള്ള ഒരു ആലിന്‍ചുവട്ടില്‍ ആണ് വിശ്രമിച്ചിരുന്നത്. ജാതി പറയാതിരുന്നതിനാല്‍ ക്ഷേത്രപ്രവേശനം അനുവദിച്ചില്ല .കൊടുങ്ങല്ലൂര്‍ കോവിലകത്തെ പണ്ഡിതശ്രേഷ്ഠരായ കൊച്ചുണ്ണിതമ്പുരാനും ഭട്ടന്‍ തബുരാനും അതീവ തേജസ്വിയായ ഈ യുവ സന്യാസിയെ സന്തര്‍ശിച്ച് ചില വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടു .വാദമുഖങ്ങള്‍ക്കെല്ലാം സമര്‍ത്ഥമായി മറുപടിപറയുന്നത് കേട്ടപ്പോള്‍ അദ്ധേഹത്തിന്റെ അറിവിന്റെ ആഴം അവരില്‍ മതിപ്പുളവാക്കി പണ്ഡിതനായ ഒരു യുവ സന്യാസി എന്നല്ലാതെ അത് സ്വാമി വിവേകാനന്ദനാണെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു .

          തബുരാക്കാന്‍മാരില്‍നിന്ന് അബലനടയിലെ ആലിന്‍ചുവട്ടിലിരിക്കുന്ന യുവസന്യാസിയുടെ പാണ്ടിത്യത്തെക്കുറിച്ച് അറിയാനിടയായ കോവിലകത്തെ തബുരാട്ടിമാരും സ്വാമിയെ സന്തര്‍ശിച്ച് സംഭാഷണം നടത്തി . ശുദ്ധസംസ്കൃതത്തിലാണ് അവര്‍ സംസാരിച്ചത് . ആറുമാസം മുന്‍പ് ബംഗാളില്‍ ഇറങ്ങിയ ഒരു സംസ്കൃത ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങളെകുറിച്ച് തമ്പുരാട്ടിമാര്‍സംശയംചോദിച്ചത് സ്വാമിജിയെ കോരിത്തരിപ്പിച്ചു. ഈ ഓര്‍മ്മ മനസ്സില്‍വച്ചാണ് സ്വാമിജി പിന്നീട് എഴുതിയത് :

       മലബാറിലെ സ്ത്രീകളാണ് എല്ലാ സംഗതികളിലും മുന്നില്‍ . അനിതരസാധാരണമായ വൃത്തിയും വെടിപ്പും എല്ലായിടത്തും ദൃശ്യമാണ് .വിദ്യാഭ്യാസത്തിന് ഏറ്റവും വലിയ പ്രചോദനംഎങ്ങുമുണ്ട് ഞാന്‍ ആപ്രദേശത്തായിരുന്നപ്പോള്‍ ശുദ്ധസംസ്കൃതം സംസാരിക്കുന്ന അനേകം സ്ത്രീകളെ കാണുകയുണ്ടായി .ഭാരതത്തിന്റെ മറ്റുഭാഗങ്ങളില്‍ പത്തുലക്ഷത്തില്‍ ഒരുസ്ത്രീക്കുപോലും സംസ്കൃതം സംസാരിക്കുവാന്‍ കഴിവുണ്ടാകുകയില്ല .

No comments:

Post a Comment