Friday 28 December 2012

ആത്മാവിന്‍റെ നിത്യത്വം


ഞാന്‍ ഇതാ ഇവിടെ നിന്ന് കണ്ണാടച്ച് 'ഞാന്‍ ', ഞാന്‍ , ഞാന്‍ , എന്ന് എന്‍റെ ഉണ്മയെ ഭാവനചെയ്യാന്‍ ശ്രെമിക്കുന്നെങ്കില്‍ എന്താശയമാണ് ആവിര്‍ഭവിക്കുക ? ശരീരമെന്ന് . അപ്പോള്‍ ഞാന്‍ ഭൌതിക വസ്തുക്കളുടെ വെറുമൊരു കൂട്ടാണെന്നോ ? അല്ലെന്നു വേദഘോഷം ; ഞാന്‍ ശരീരത്തില്‍ വസിക്കുന്ന ചൈതന്യമാണ് .ഞാന്‍ ദേഹമല്ല .ദേഹം നശിക്കും ; എന്നാല്‍ എനിക്ക് നാശമില്ല .ഞാന്‍ ഇതാ ഈ ശരീരത്തില്‍ ആണ് . ഇത് വീണുപോകും ,ഞാന്‍ തുടര്‍ന്ന് ജീവിക്കും.

  ഒരു ഭൂതകാലവും എനിക്ക് ഉണ്ടായിരുന്നു .ആത്മാവ് സൃഷ്ടിക്കപെട്ടതല്ല . എന്തെന്നാല്‍ സൃഷ്ടിസംയോഗമാണ് ; എന്ന് വച്ചാല്‍ മേലില്‍ വിയോഗം തീര്‍ച്ചഎന്നര്‍ത്ഥം . അതുകൊണ് ആത്മാവ് നിര്‍മിതമാണെങ്കില്‍ അത് നശിക്കണം . ചിലര്‍ സുഖികളായി ജനിക്കുന്നു  തികവുറ്റ ആരോഗ്യം ആഴകുള്ള ശരിരം ,മനസ്സിന് ചുറുചുറുക്ക് ,വേണ്ടതെല്ലാം സുലഭം .  ചിലര്‍ ദുഖികളായി ജനിക്കുന്നു . ചിലര്‍ക്ക് കൈഇല്ല ,ചിലര്‍ക്ക് കാലില്ല പിന്നെ ചിലര്‍ക്ക് ഭുദ്ധിയേ ഇല്ല . അവര്‍ അതി കഷ്ടമായ ജീവിതം വെറുതെഇട്ടിഴക്കുന്നു . അവരെല്ലാം   സൃഷ്ടിക്കപ്പെട്ടവരെങ്കില്‍ സമനും കരുണാമയനുമായ ഒരീശ്വരന്‍ ഒരുവനെ സുഖിയായും മറ്റൊരുവനെ ദുഖിയായും സൃഷ്ടിച്ചതെന്തിന് ? ഇത്ര പക്ഷപാതിയായത് എന്ത് ? ഈ ജന്മത്തില്‍ ദുഖിക്കുന്നവര്‍ വരുംജന്മത്തില്‍ സുഖിക്കുമെന്നുപറയുന്നതും തീരെ സമാധാനമാകുന്നില്ല . സമനും കരുണാമയനുമായ ഒരീശ്വരന്‍റെ ഭരണത്തില്‍ ഒരുവന്‍ ഇവിടെത്തന്നെ എന്തിനു ദുഖിക്കണം ?

No comments:

Post a Comment