Friday 28 December 2012

വേദവും ഋൃഷികളും


          ഹിന്ദുക്കള്‍ക്ക് അവരുടെ ധര്‍മ്മം കിട്ടിയിരിക്കുന്നത് വെളിപാടില്‍ നിന്നാണ് , വേദങ്ങളില്‍നിന്ന് . വേദങ്ങള്‍ അനാദിയും അനന്തവുമാണെന്നാണ് അവരുടെ മതം . ഒരു പുസ്തകത്തിന് ആദിയോ അനന്തമോ ഇല്ലേന്നത് ഈ സദസ്സിന് ഹാസ്യമായി തോന്നിയേക്കാം .എന്നാല്‍ വേദങ്ങള്‍ എന്ന് വച്ചാല്‍ പുസ്തകമേയല്ല .ഓരോ കാലത്ത് ഓരോ ആളുകള്‍ ദര്‍ശിച്ചിട്ടുള്ള അധ്യാത്മനിയമങ്ങളുടെ സഞ്ചിതനിധിയെന്നാണ് അവക്കര്‍ത്ഥം. വാസ്ത്വാകര്‍ഷണ നിയമംഅതറിയപ്പെടുന്നതിന് മുന്‍പ് ഉണ്ടായിരുന്നു .മനുഷ്യരോക്കെ മറന്നുപോയാലും അതുണ്ടായിരിക്കുകയും ചെയ്യും .അതുപോലെ തന്നെയാണ് അധ്യാത്മലോകത്തെ ഭരിക്കുന്ന നിയമങ്ങളും .ജീവാത്മാവും ജീവാത്മാവും തമ്മിലും ജീവാത്മാവും പരമാത്മാവും തമ്മിലും ഉള്ള ധാര്‍മ്മികവും ആചാരപരവും ആധ്യാത്മികവുമായ ബന്ധങ്ങള്‍ അവ അറിയപ്പെടുന്നതിന് മുന്‍ബേ ഉണ്ടായിരുന്നതാണ് ; നാം അവയെ മറന്നാല്‍ തന്നെ നിലനില്‍ക്കയും ചെയ്യും .

      ഈ നിയമങ്ങളുടെ  ദ്രഷ്ടാളെ  ഋഷികള്‍ എന്ന് വിളിക്കുന്നു ; പൂര്‍ണ്ണന്മാര്‍ എന്നനിലയില്‍ അവരെ ഞങ്ങള്‍ പൂജിക്കയും ചെയ്യുന്നു .അവയില്‍ ഏറ്റവും മഹിമയുള്ളവരില്‍ ചിലര്‍ സ്ത്രീകള്‍ ആയിരുന്നു എന്ന് ഈ സദസ്സിനോട് പറയാന്‍ എനിക്ക് സന്തോഷമുണ്ട്  .

No comments:

Post a Comment