Wednesday 14 November 2012

കേസരി പ്രചാര മാസം



പ്രിയ ബന്ധു,
വര്‍ത്തമാനകാല സംഭവഗതികള്‍ എല്ലാം സൂചിപ്പിക്കുന്നത് ഒരേയൊരു വസ്തുത ആണ്, യഥാര്‍ത്ഥ ഹിന്ദു ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹം ഒന്നിക്കേണ്ടതിന്റെ അനിവാര്യത..
വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക ഭീകരതയുടെയും മതപരിവര്തന ഭീഷണിയുടെയും നടുവില്‍ വീര്‍പ്പുമുട്ടുന്ന ദേ
ശീയ ജനത പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത് സംഘപ്രവര്‍ത്തനത്തെ ആണെന്നും നമുക്കറിയാം.
ഈ സാഹചര്യത്തില്‍ സംഘത്തിന്റെ വളര്‍ച്ചയുടെ വേഗത 

ഇന്നത്തെതില്‍ നിന്നും ഇനിയും എത്രയോ വര്ധിക്കേണ്ടി ഇരിക്കുന്നു. അതിനു ആശയ പ്രചരണം ഏറ്റവും അത്യാവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. നമുക്ക് എല്ലാ അര്‍ഥത്തിലും അഭിമാനത്തോടെ ആ രംഗത്ത് ഉപയോഗിക്കാന്‍ പറ്റിയ ആയുധം കേസരി ആണ് എന്ന കാര്യത്തിനും സംശയമില്ല. ഇന്നത്തെ കേസരിയുടെ സര്‍കുലേഷന്‍ ആശയ പ്രചരണത്തിനായുള്ള വാരികകളില്‍ ഏറ്റവും കൂടുതല്‍ ആണ് എന്നത് നമുക്കൊക്കെ സന്തോഷം തരുന്ന വസ്തുത ആണ്. പക്ഷെ നമ്മുടെ ആവശ്യവും സമൂഹത്തിന്റെ പ്രതീക്ഷയുമായി തട്ടിച്ചു നോക്കുമ്പോള്‍ ആ സര്‍കുലേഷന്‍ വളരെ കുറവാണ് എന്നതാണ് സത്യം. കഴിഞ്ഞ വര്ഷം നമ്മുടെ എല്ലാം പരിശ്രമം കൊണ്ട് ഒരു വലിയ കുതിച്ചു ചാട്ടം നടത്താന്‍ നമുക്കായി.. ഇത്തവണ എല്ലാവരും ഉത്സാഹിച്ചു പ്രവര്‍ത്തിച്ചു മൊത്തം കേസരിയുടെ എണ്ണം ഒരു ലക്ഷം എത്തിക്കണം എന്നാണു ലക്‌ഷ്യം വച്ചിട്ടുള്ളത്. അതില്‍ നല്ല ഒരു പങ്കു ഈ ഗ്രൂപ്പിലൂടെ നമുക്ക് നിര്‍വഹിക്കാന്‍ ആവണം. എല്ലാ കാര്യവും നമ്മില്‍ നിന്ന് ആരംഭിക്കണം എന്നാണല്ലോ പ്രമാണം. അത് കൊണ്ട് ആദ്യം നാമോരോരുത്തരും കേസരി വരിക്കാരായി മാറുകയും നമ്മുടെ സുഹൃത്തുക്കളെ വരിക്കാരാക്കുകയും വേണം. അതോടൊപ്പം കഴിഞ്ഞ വര്ഷം ചെയ്തത് പോലെ ഗ്രന്ഥശാലകളെ സ്പോന്‍സര്‍ ചെയ്യുകയും വേണം. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം മൂലം പല ഗ്രന്ഥശാലകളും സ്വയം വരിക്കാരാവില്ല, നമ്മള്‍ ഒന്നോ അതില്‍ കൂടുതലോ അത്തരം ഗ്രന്ഥശാലകളുടെ പണം അടച്ചാല്‍ അത് നല്ല ഒരു കാര്യമായിരിക്കും.
നാം ചെയ്യേണ്ടത്.....
1. സ്വയം വരിക്കാരാവുക
2. സുഹൃത്തുക്കളെയും ബന്ധുക്കളെയും വരിക്കാരാക്കുക
3. ഗ്രന്ഥ ശാലകളെ സ്പോന്‍സര്‍ ചെയ്യുക.
4. സ്വന്തം വാളിലൂടെയും അല്ലാതെയും പരമാവധി പ്രചരണം കൊടുക്കുക.
ഊര്ജസ്വലതയോടെ പ്രവര്‍ത്തിച്ചു ഈ കേസരി മാസം സഫലമാക്കും എന്ന് പ്രതീക്ഷിക്കുന്നു.

No comments:

Post a Comment