Sunday 19 August 2012

ഭാരതത്തില്‍നിന്നും സത്യവും ധര്‍മമവും മനസിലാക്കണം

             ക്രൈസ്തവ മത പ്രചരണത്തിനായി അമേരിക്കയില്‍നിന്നും പൂണയിലെത്തിയ പാതിരിയായിരുന്നു റവഃആവര്‍ .തന്‍റെ പ്രവര്‍ത്തനഫലമായി ധാരാളം നിരക്ഷരരെ അവര്‍ ക്രൈസ്തവമതത്തിലേക്ക് ചേര്‍ത്തു .ഒരുദിവസം പണ്ഡിത്ജി പാതിരിയോട് ചോദിച്ചു .താങ്കള്‍ ഇപ്പോഴെങ്കിലും ഹിന്ദു ധര്‍മത്തെ ക്കുറിച്ച് പഠിക്കാന്‍ ശ്രെമിച്ചിട്ടുണ്ടോ?. പാതിരി പറഞ്ഞു ഇല്ല അപ്പോള്‍ പണ്ഡിത്ജി ആവര്‍ നോട് പറഞ്ഞു .ഹിന്ദു മതത്തെ നിന്തിക്കുകയും ക്രൈസ്തവമതത്തെ പ്രശംസിക്കുകയും ചെയുന്നതിനുമുന്‍പ് താങ്കള്‍ തീര്‍ച്ചയായും ഹിന്ദു ധര്‍മത്തെ ക്കുറിച്ച് പഠിക്കണം .

            ഈ നിര്‍ദേശം റവഃ ആവറിന്‍റെ മനസ്സില്‍ പതിഞ്ഞു .അദ്ദേഹം സംസ്കൃതം ,മറാഠി,തുടങ്ങിയ ഭാഷകള്‍ പഠിച്ചശേഷം ഏകനാഥ്‌ ,ജ്ഞാനേശ്വര്‍,തുക്കാറാം മുതലായ സന്യാസിവര്യന്‍മാരുടെ  സാഹിത്യങ്ങള്‍ പഠിച്ചു .മാത്രമല്ല ഇവരുടെ ജീവിത ചരിത്രങ്ങള്‍ ദര്‍ശനങ്ങളും അദ്ദേഹം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യുകയുണ്ടായി .ഇതെല്ലാം ചെയ്യുക വഴി അദേഹത്തിന്‍റെ മനസ്സില്‍ ഒരു വലിയ പരിവര്‍ത്തനം സംഭവിച്ചു .അദ്ദേഹം അമേരിക്കയിലെ മിഷന് എഴുതിയ കത്ത് സത്യസന്തമായ എല്ലാ  മിഷനറി മാരും ശ്രേധിച്ച് മനസിലാക്കേണ്ടതാതാണ്.

             അദ്ദേഹം ഇപ്രകാരം എഴുതി , ' ഭാരതം ഇന്നേവരെ നൂറുകണക്കിന് ,ആയിരകണക്കിന് യേശുക്രിസ്തുമാര്‍ക്ക് ജന്മം നല്‍കികഴിഞ്ഞു .ഭാവിയിലും ഇവിടെ നിരവധി യേശുക്രിസ്തുമാര്‍ ജന്മമേടുക്കും .അതുകൊണ്ട് ഭാരതത്തില്‍ ക്രൈസ്തവമതം പ്രചരിപ്പിക്കുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല .ആ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് നന്നായിരിക്കും.......... ഭാരതം സത്യത്തിന്‍റെയും ധര്‍മത്തിന്‍റെയും അഗാധസമുദ്രമാണ് .ഓരോ ക്രൈസ്തവനും തന്‍റെ മതപ്രചരണം നടത്തുന്നതിനുപകരം സത്യത്തിന്‍റെയും  ധര്‍മത്തിന്‍റെയും 
അറിവ് നേടുകയാണ് വേണ്ടത് . ഞാന്‍ എന്‍റെ രാജികത്ത് ഞാന്‍ മിഷന് അയക്കുന്നു .അമേരിക്കയിലുള്ള എട്ടുലക്ഷം വിലവരുന്ന എന്‍റെ സമ്പത്ത് പൂണെയിലെ ചരിത്ര ഗവേഷണ മണ്ഡലിന് ഞാന്‍ സമര്‍പ്പിക്കുകയാണ് .ഈ തുക ഉപയോഗിച്ച് ഭാരതിയഗ്രന്ഥങ്ങള്‍ മൊഴിമാറ്റം ചെയ്ത് അച്ചടിച്ച്‌ പ്രസിധീകരിക്കണമെന്നാണ് എന്‍റെ ആഗ്രഹം'.


No comments:

Post a Comment