Saturday 25 August 2012

വി.ഡി. സാവർക്കർ (വീർ സവർക്കർ അഥവാ വിനായക് ദാമോദർ സാവർക്കർ )



വീർ സവർക്കർ അഥവാ വിനായക് ദാമോദർ സാവർക്കർ , വിപ്ലവകാരി , ഹിന്ദുത്വസൈദ്ധാന്തികൻ എന്നീ നിലകളിൽ അറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനിയായിരുന്നു .ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു പ്രവർത്തിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെടുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു .വിപ്ലവകാരിയായ ദേശസ്നേഹി എന്നാണ് മഹാത്മാ ഗാന്ധി അക്കാലത്ത് സാവർക്കറെ വിശേഷിപ്പിച്ചിരുന്നത് . സവർക്കറുടെ പ്രസിദ്ധമായ ‘1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരം‘ എന്ന പുസ്തകം ഭഗത് സിംഗും , സുഭാഷ് ചന്ദ്ര ബോസുമടക്കമുള്ളവിപ്ലവകാരികൾ സംഘടനാ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട് . ജയിൽ ജീവിതത്തിനു ശേഷംഹിന്ദുമഹാസഭയിൽ ചേർന്നു പ്രവർത്തിച്ച സാവർക്കർ ആധുനിക ഹിന്ദുത്വ സംഘടനകളുടെ ആരാധ്യപുരുഷനും പ്രചോദകനുമായി കണക്കാക്കപ്പെടുന്നു .


ആദ്യകാല ജീവിതം

1883 ഇൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഭാഗൂരിൽ ജനനം . രാധാഭായിയും ദാമോദർ പാന്തുമായിരുന്നു മാതാപിതാക്കൾ . ചാഫേക്കർ സഹോദരന്മാരുടെ രക്തസാക്ഷിത്വത്തോടനു ബന്ധിച്ച് ബ്രിട്ടീഷുകാരോടുള്ള എതിർപ്പുകൾ ഉച്ചസ്ഥായിയിൽ നിൽക്കുന്ന കാലമായിരുന്നു 1890 കളുടെ അവസാനം. ഈ പരിതസ്ഥിതിയിൽ ബ്രിട്ടീഷുകാർക്കെതിരെ സംഘടിക്കണമെന്ന് തീരുമാനിച്ചുറച്ച സാവർക്കർ ചില സുഹൃത്തുക്കളോടൊപ്പം 1900 ഇൽ മിത്രമേള എന്ന സംഘടന രൂപവത്കരിച്ചു . ഈ സംഘടനയാണ് പിൽക്കാലത്ത് അഭിനവ് ഭാരത് സൊസൈറ്റി എന്ന തീവ്രവിപ്ലവ സംഘടനായി മാറിയത് .

സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തം

അക്കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ ഇടയിൽ നിലന്നിന്നിരുന്ന മിതവാദി - തീവ്രവാദി വിഭാഗങ്ങളിൽ രണ്ടാമത്തേതിനൊപ്പമായിരുന്നു സാവർക്കർ . സായുധ സമരത്തിലൂടെ ബ്രിട്ടീഷുകാരെ പുറത്താക്കണമെന്നാണ് സാവർക്കർ ആഗ്രഹിച്ചത് .1905 ഇൽ ബംഗാൾ വിഭജനത്തിനെതിരെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി വിദേശസാധനങ്ങൾ ബഹിഷ്കരിക്കൽ പ്രക്ഷോഭത്തിൽ സാവർക്കർ ഭാഗഭാക്കായി . അങ്ങനെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ആദ്യമായി, പൂനെയിൽ വച്ച് വിദേശവസ്ത്രങ്ങൾ കത്തിച്ചു കൊണ്ടുള്ള പ്രക്ഷോഭം നടന്നു . അതിന്റെ പേരിൽ സാവർക്കറെ ഫെർഗൂസൻ കോളേജിൽ നിന്നും പുറത്താക്കുകയുണ്ടായി
1906 ജൂൺ 9 നു സ്കോളർഷിപ്പോടുകൂടിയുള്ള നിയമപഠനത്തിന് സാവർക്കർ ലണ്ടനിലെത്തുകയും തുടർന്ന് ഫ്രീ ഇന്ത്യാ സൊസൈറ്റി എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു . ദേശെസ്നേഹികളായ നിർവധി യുവാക്കൾ ഫ്രീ ഇന്ത്യാ സൊസൈറ്റിയുടെ പെരിൽ ലണ്ടനിൽ ഒത്തുകൂടി . ഭായി പരമാനന്ദ് , സേനാപതി ബാപ്പട് , ലാലാ ഹർദയാൽ എന്നിവർ അവരിലുൾപ്പെട്ടിരുന്നു . സ്വാതന്ത്ര്യ സമര പ്രക്ഷോഭം അന്തർദ്ദേശീയ തലത്തിലെത്തിക്കുന്നതിന്റെ ഭാഗമായി 1907 ഇൽ ജർമ്മനിയിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ്സിൽ പങ്കെടുക്കാൻ മാഡം ബിക്കാജി കാമയെ നിയോഗിച്ചതും സാവർക്കറാണ്.പ്രസിദ്ധമായ 1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന പുസ്തകം അദ്ദെഹം എഴുതുന്നത് ഇക്കാലത്താണ് . ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണങ്ങൾക്കിടയിലും പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി ഹോളൻഡിലെത്തിക്കാനും 1909 ഇൽ പ്രസിദ്ധപ്പെടുത്താനും കഴിഞ്ഞു. . ഈ പുസ്തകം പിന്നീട് വിപ്ലവകാരികളുടെ ആവേശമായി മാറുകയും ചെയ്തു. 1909 ജൂലൈ 1 നു മദൻ ലാൽ ഢീംഗ്റ ബ്രിട്ടീഷ് ഓഫീസറായ കഴ്സൺ വൈലിയെ വധിച്ചതോടെ സാവർക്കറുടെ ലണ്ടൻ ജീവിതം ബ്രിട്ടീഷ് നിരീക്ഷണത്തിലായി . ഡിസംബർ 21 നു നാസികിലെ അഭിനവ ഭാരത് അംഗങ്ങൾ നാസിക് കളക്റ്റർ ആയിരുന്ന എ എം റ്റി ജാക്സണെക്കൂടീ വധിച്ചതോടെ സവർക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്താനും ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചു , തുടർന്ന് , ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഇന്ത്യയിലേക്ക് അയക്കാൻ ലണ്ടൻ കോടതി തീരുമാനിക്കുകയും ചെയ്തു .

ഹിന്ദു മഹാസഭയുടെ നേതാവ്

അനുയായികൾക്കിടയിൽ വീര സവർക്കർ എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം ആധുനിക ഹിന്ദു സാമുദായികവാദികക്ഷികളുടെ പ്രചോദകനും ആരാധ്യപുരുഷനുമായി കണക്കാക്കപ്പെടുന്നു. 1937 മുതൽ അഞ്ചു് വർഷം അഖിൽ ഭാരത് ഹിന്ദു മഹാസഭ എന്ന പാർട്ടിയുടെ അദ്ധ്യക്ഷനായിരുന്ന സാവർക്കർ ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ പ്രവൃത്തിയ്ക്കുകയും ഇന്ത്യാവിഭജനത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്തുഹിന്ദുരാഷ്ട്ര് (ഹിന്ദുദേശം) സ്ഥാപിയ്ക്കുകയെന്ന ലക്ഷ്യവുമായി പ്രചരണത്തിലേർപ്പെട്ടു.

No comments:

Post a Comment