Saturday 9 June 2012

ഓം എന്ന പ്രപഞ്ച ശബ്ദം






'ഓം' ശബ്ദത്തിന് പ്രണവം എന്നാണ് അര്ത്ഥം



പ്രപഞ്ചത്തിന്റെ മുഴുവന് ശക്തിയും അടങ്ങുന്ന 


ശബ്ദമാണ് ഓം. സംഭവിക്കുന്നതും 


സംഭവിക്കാനിരിക്കുന്നതും എല്ലാം ഓമില് 


അടങ്ങിയിരിക്കുന്നു എന്നാണ് സങ്കല്പം.

... ഓം എന്ന ശബ്ദത്തിന്റെ ഉത്പത്തിയെ പറ്റി 



എല്ലാ ഉപനിഷത്തുകളിലും വ്യാഖ്യാനങ്ങള് ഉണ്ട്

ഓമില് കവിഞ്ഞ് ഒന്നുമില്ല, സംഭവിക്കുന്നതും 


സംഭവിക്കാനിരിക്കുന്നതും എല്ലാം 'ഓം' എന്ന 


ശബ്ദത്തില് ഉള്ച്ചേര്ന്നിരിക്കുന്നു എന്ന് 


മാണ്ഡ്യൂക്യോപനിഷത്തില് പറയുന്നു.


‘ആ’, ‘ഉ’, ‘അം’ എന്നീ മൂന്നക്ഷരങ്ങള് ചേര്ന്നാണ് 


'ഓം' ആയത്. ആ എന്ന അക്ഷരം ഋഗ്വേദത്തില് 


നിന്നും ഉ എന്ന അക്ഷരം യജുര്വേദത്തില് നിന്നും മ 


എന്ന അക്ഷരം സാമവേദത്തില് നിന്നുമാണ് 


എടുത്തത്.

അകാരം വിഷ്ണുവിനെയും ഉ കാരം ശിവനെയും 



മ കാരം ബ്രഹ്മവിനെയും പ്രതിനിധാനം ചെയ്യുന്നു.

അകാരോ വിഷ്ണു രുദ്ദിശ്യ

ഉകാരസ്തു മഹേശ്വരഃ

മകാരസ്തു സ്മൃതോ ബ്രഹ്മാ...

പ്രണവസ്തു ത്രയാത്മക എന്ന് വായുപുരാണത്തില് 


പറയുന്നു.

ആദിമ കാലത്ത് മൂന്നു വേദങ്ങള് എന്നായിരുന്നു 



കണക്ക്. നാലാമത്തെ വേദമായ അഥര്വ വേദം 


പിന്നീട് ചേര്ക്കുകയാണുണ്ടായത്.


'ഓം' എന്ന ശബ്ദത്തിന് പ്രണവം അഥവാ ബ്രഹ്മം 


എന്നാണ് അര്ത്ഥം. അനശ്വരമായ നാദ ബ്രഹ്മ 


വിരാക്ഷര മന്ത്രമാണ് ഇത്. എല്ലാ മന്ത്രങ്ങളും ഓം 


എന്ന ശബ്ദത്തോട് ചേര്ത്താണ് തുടങ്ങുന്നത്. എല്ലാം 


ഓമില് അന്തര്ഭവിച്ചിരിക്കുന്നു.

No comments:

Post a Comment