Wednesday 16 May 2012

ഹിന്ദുക്കള്‍ ലോകത്തിനു മാതൃകയാകേണ്ട വിഭാഗമാണ്

പ്രിയപ്പെട്ട എന്റെ ഭാരതീയ സഹോദരങ്ങളെ,

സ്വന്തം വീട്ടിൽ സമാധാനം ആഗ്രഹിക്കാത്ത ആരുണ്ട്‌? സമാധാന മില്ലാത്ത ജിവിക്കുന്നതെന്തിനു? വയറു പട്ടിണി ആണെങ്കിലും, മനസ്സു ശാന്തമായിരുന്നാൽ ചുരുങ്ങിയ പക്ഷം ഉറങ്ങാനെങ്കിലും സാധിക്കും. അസ്സമാധാനം ഉറക്കം മുതൽ, പുറത്തിറങ്ങാനുള്ള ആഗ്രഹ്വും, അന്യരോട്‌ വിശ്വാസപൂർവ്വ്വം ഇടപഴകാനുള്ള അഭിവാഞ്ചയും ഇല്ലാതാക്കും! ജീവനില്ലാത്ത നിശ്ചേതനമായ ഒരു തരം യാന്ത്രിക ജീവിതം,- ഒരു നാൾ മരിക്കാൻ വേണ്ടി ജീവിച്ചു തീർക്കുന്ന ഒരു ജീവിതം! 


കഷ്ടം! കഷ്ടം!!!!!!!!!!!
നാം ഹിന്ദുക്കൾ - ലോകത്തിനു മാത്രുക ആവേണ്ട വിഭാഗമാണു! ഓരോ വൻകരയിലേയും ജനങ്ങൾക്കു ഭഗവാൻ ഒരോ പ്രത്യേകദൗത്യവും നൽകിയിട്ടുണ്ട്‌.നമ്മുടെ ദൗത്യം ആത്മീയത പ്രചരിപ്പിക്കുകയും, തദ്വാരാ ലോകജനതക്കു മനശുദ്ധിയൂ,പരസ്പര സ്നേഹവും, അന്യരിലും, സകല ചരാചരങ്ങളിലും, ദൈവിക അംശം ദർശിക്കാൻ പ്രാപ്തരാക്കുക എന്ന മഹതും ഭാരിച്ചതുമായ ഉത്തരവാദിത്വമാണു. ആരും പറയാതെ തന്നെ എല്ലവർക്കും അതു അനുഷ്ടിക്കാനുള്ള ഉൾപ്രേരണ അവർക്കു ലഭിക്കുന്നുമുണ്ട്‌. എന്നാൽ "ദൈവ നിശ്ചയം തെറ്റിക്കാൻ പൈശാചികശക്തികൾ എപ്പോഴും മനുഷ്യരെ അദ്രുശ്യമായി പ്രേരിപ്പിച്ചുകൊണ്ടിരിക്കും" ആപ്രേരണയിൽ പെട്ടതാണു വർഗ്ഗീയതയും! 

നമ്മുടെ പൈത്രുകസംസ്കാരികളായ ചിലർ ചില പൈശാചിക ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന മറ്റു ചില വർഗ്ഗക്കാരെപ്പോലെ അക്രമങ്ങൾക്കും, തീവ്രവാദത്തിനും അടിപ്പെട്ട വാർത്തകൾ ഏറെ ദുഃഖിപ്പിക്കുന്നതാണു. പേരെടുത്തു പറഞ്ഞു ആവർഗ്ഗക്കാരെ ഞാൻ ദുഃഖിപ്പിക്കുന്നില്ല. എന്നാൽ അവരെ പോലെ നാമും പ്രവർത്തിച്ചാൽ അവരും ദൈവനിർദ്ദേശം നടപ്പിലാകേണ്ട നാമും തമ്മിൽ എന്താണു അന്തരം? സഹിക്കാനും, ദ്രുഡനിശ്ചയത്തോടെ കർത്തവ്യം നിറവേറ്റുകയുമാണു നമ്മുടെ കടമ. അല്ലാതെ അക്രമങ്ങൾക്ക്‌ അക്രമം, ചോരക്കു ചോര എന്ന സാത്താന്റെ നിയമത്തിൽ വിശ്വസ്സിച്ചു പാപഭാരം കൂട്ടുകയല്ല വേണ്ടത്‌. 

വേദങ്ങ്ലും, ഉപനിഷത്തുക്കളൂം, പുരാണങ്ങളും, നമ്മെ പഠിപ്പിച്ചു തരുന്നതു മഹത്തായ ഒരു സംസ്കാരത്തിനു ലോകത്തിനു കൊടുക്കേണ്ട,ലോകത്തെ സംരക്ഷിക്കേണ്ട, ലോകത്തിൽ പ്രവർത്തിക്കേണ്ട , സുക്രുത മാർഗ്ഗങ്ങൾ ആണു. കാലാനുസ്രുതമായി നാം മറണം. ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്ന പോലെ ഭാരത ഖണ്ഡത്തിലും, അസമത്വത്തിന്റെയൂം,ദാരിദ്രത്ത്റ്റിന്റേയും, ബീജം മുളച്ച വളർച്ചയെത്തികൊണ്ടിരിക്കുകയാണു. അസമത്വമെന്നാൽ സമത്വമില്ലായ്മ! സാമ്പത്തികം, സാമൂഹികം, ആരോഗ്യപരം, സാംസ്കാരികം എല്ലാം അതിൽ പെട്ം. ഈ അസമത്വ്ം പ്രക്രുതിയുടെ വിളയാട്ടമാണു. ഓരോ കാലഘട്ടങ്ങളിലും ഓരോ ദുഷ്ട ശക്തികൾ ആവിർഭവിക്കറുണ്ട്‌. കലി യുടെ യുഗമായ ഈ കലികാലത്തിൽ സത്ഭാവനകൾക്കല്ല, ദുർഭാവനകൾക്കാണു ഭൂരിപക്ഷം! ഇതു വിധിയാണു. ഈ വിധിയെതോൽപ്പിക്കാൻ മനുഷ്യശക്തിക്കാവില്ല. സർവ്വശക്തനായ - സകലതിനും നാഥനാനായ, നാരായണൻ ആ പരം പൊരുളായ സർവ്വേശ്വരൻ സ്വയം അവതരിച്ചോ, പ്രബോധകരേയോ, പ്രവാചകരേയോ, ലോകഗുരുക്കളേയോ, അധികാരപ്പെടുത്തി ദുഷ്ടതയിൽനിന്നും ലോകത്തെ രക്ഷിക്കും.

ഇന്നു ഹിന്ദുക്കൾ ചെയ്യേണ്ടതു, പിശാചിന്റെ സംഭാവനയായ വർഗ്ഗിയതയും,അയിത്തവും ഉച്ചനീചത്വങ്ങളും ഉപേക്ഷിച്ചു മനുഷ്യരിൽ സമഭാവന വളർത്തി, സംഘടിച്ചു "ലോകാസമസ്താ സുഖിനോ ഭവന്തു" എന്ന മന്ത്രവാക്യം മനസ്സിൽ ഉരുവിട്ടു, ഓം കാരപൊരുളായ സർവ്വ്വശക്തനായ നാരായണനായ, സർവ്വചരാചരങ്ങൾക്കും നാഥനായ സർവ്വേശ്വരനിൽ ചിന്തയും, കർമ്മവും സമർപ്പികയാണു. മറ്റു വർഗ്ഗിയ പ്രേരണകൾക്കു വശം വദരാകാതെ മനശക്തി നേടുകയാണു. അവരുടെ പ്രലോഭനങ്ങളെ നിസാരവൽക്കരിച്ചു പുറംതള്ളാനുള്ള അറിവും മനശക്തിയും നേടാൻ ഓരോ രുത്തരേയും പരസ്പരം പേരിപ്പിക്കുക. 

എന്നും ഉന്നത സമൂഹത്തിലുള്ളവരെ ആണു ചെകുത്താൻ ആയുധമാക്കാറുള്ളതു. അവരെ ഉപയോഗിച്ചു മറ്റുള്ളവരെ പീഠിപ്പിക്കുന്നതു പിശാചിനെ സന്തോഷിപ്പിക്കുന്നു. ഹൈന്ദവരിലെ ഉന്നത വിഭാഗക്കാരായ വളരെ ന്യൂനപക്ഷമായ മേൽജാതിക്കാരെയും, ഈ പിശാച്ചു നല്ലവണ്ണം ഉപയോഗിച്ചു. നമ്മുടെ കണ്ണു തുറക്കാൻ ഇനി വൈകിക്കൂടാ. മനുഷർ എല്ലാം ദൈവസമക്ഷം തുല്യരാണു. നാം അനുഷ്ടിക്കുന്ന കർമ്മങ്ങൾക്കഞ്ഞുസരിച്ചു നമുക്കുള്ള സ്ഥാനവും പ്രതിഫലവും ലഭിക്കുന്നു. അതിനാൽ നമ്മുടെ കർമ്മം ദൈവസമക്ഷം ഉൽക്രുഷ്ടമായിരിക്കത്തക്കതാക്കാനുള്ള മാർഗ്ഗം നമുക്കു ദൈവ്ം തന്ന വിവേകത്തിലൂടെ കണ്ടെത്തി പ്രവർത്തിക്കുക. ......തുടരും

No comments:

Post a Comment