Thursday 10 November 2011

sanghadeepam news

കസബിനെ തൂക്കികൊല്ലണം – പാക് ആഭ്യന്തര മന്ത്രി

മാലിദ്വീപ്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിക്കൊല്ലണമെന്ന് പാക്കിസ്ഥാന്‍. കസബിന് പാക് സര്‍ക്കാരുമായി ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്ക് പറഞ്ഞു. മാലിദ്വീപില്‍ നടക്കുന്ന സാര്‍ക്‌ ഉച്ചകോടിക്കിടെ ഇന്ത്യ-പാക്‌ പ്രതിനിധിമാരുടെ ചര്‍ച്ചയ്ക്ക്‌ ശേഷം മാദ്ധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസബ് തീവ്രവാദിയാണ്. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. പാക് ജുഡീഷ്യല്‍ കമ്മിഷന്‍ ഉടന്‍ തന്നെ ഇന്ത്യയിലെത്തി കസബ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നു തെളിവെടുക്കും. മുംബൈ ആക്രമണക്കേസില്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
കമ്മീഷന്റെ റിപ്പോര്‍ട്ട്‌ മുംബൈ ആക്രമണ കേസിലെ വിചാരണയെ വേഗത്തിലാക്കുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ ജമാഅത്ത് ഉദ് ദവാ നേതാവ് ഹഫിസ് മുഹമ്മദ് സയീദിന്‍റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

No comments:

Post a Comment