Monday 7 November 2011

ധന്യമായ ഭൂമി

                                                                          ധന്യമായ ഭൂമി

ദൈവികമായ സമ്പത്തിനെ നേടേണ്ടവര്‍ക്ക്‌ അതിനുള്ള സ്ഥലം ഈ ഭൂമണ്ഡലം തന്നെയാണ്‌. ഭൂമിയില്‍ കാലുറപ്പിച്ചിട്ടേ അവന്റെ മഹിമകളെ സാക്ഷാത്കരിക്കാന്‍ സാദിക്കുകയുള്ളൂ. അങ്ങനെ ഒരു മഹിം ഈ ഭൂമിക്ക്‌ ഈശ്വരന്‍ നല്‍കിയിട്ടുണ്ട്‌. ദേവ യക്ഷ ഗന്ധര്‍വാദികളും ഈശ്വരീയ വൈഭവങ്ങളെ സ്വായത്തമാക്കാന്‍ അവരുടെ ലോകങ്ങള്‍ വിട്ട്‌ മനുഷ്യരായ്‌ ഭൂമിയില്‍ പിറക്കുന്നു. യുഗപുരുഷ്ണ്മാര്‍ ഭൂലോകത്ത്‌ വന്നിട്ടാണ്‌ ഈശ്വരീയ മഹിമകള്‍ പ്രപഞ്ചത്തില്‍ വിതയ്ക്കുന്നത്‌. ഈ ഭൂമിയില്‍ നിന്ന്‌ കിട്ടാത്തത്‌ വേറെ എവിടെ നിന്നും കിട്ടില്ല.പക്ഷെ ഇവിടെ നിന്ന്‌ നേടിയത്‌ എല്ലാ ലോകങ്ങളിലും ഉപകരിക്കും. അത്രയ്ക്കും പരിപാനമാണ്‌ ഈ ഭൂമി. ഈ ഭൂമിയുടെ മഹിമകളെക്കുറിച്ച്‌ ഇവിടെ ജന്മമെടുത്ത ആര്‍ക്കും തിരിച്ചറിവില്ല. അറിഞ്ഞാല്‍ ഈ ഭൂമിയെ നാം താണുവണങ്ങും.

ഈ പ്രപഞ്ചത്തില്‍ എത്രയോ ലോകങ്ങള്‍ കോര്‍ത്തുനില്‍ക്കുന്നു. ദേവന്‍മാര്‍ക്ക്‌ അവരുടെ ലോകം, അസുരന്മാര്‍ക്ക്‌ അവരുടെ ലോകം. അതുപോലെ ഋഷികളുടെ ലോകം, തപോധനന്‍മാരുടെ ലോകം. അങ്ങനെ എത്രയോ ലോകങ്ങള്‍ പ്രപഞ്ചമഹാത്ഭുതത്തിന്റെ ഭാഗമാണ്‌.പക്ഷേ, ഈ ഭൂലോകത്തില്‍ എല്ലാവര്‍ക്കും സ്ഥാനമുണ്ട്‌. അതാണ്‌ ഇവിടത്തെ മഹിമ. അതുപോലെ സങ്കീര്‍ണതയും.ദേവന്മാരും അസുരന്മാരും ഈ ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചില കാലങ്ങളില്‍ ദേവന്മാരുടെ ആധിപത്യം ഇവിടെ വരും. മറ്റു ചിലകാലങ്ങളില്‍ ആസുരിക ശക്തികള്‍ കീഴടക്കും. മാത്രമല്ല പിതൃക്കളും ഗന്ധര്‍വാദികളും മറ്റും ഈ ഭൂമിയില്‍ മനുഷ്യരെ സ്വാധീനിക്കുന്നു. ഈ ശക്തികള്‍ മനുഷ്യരെ സ്വാധീനിക്കുന്നു. അധികാരങ്ങളും ഐശ്വര്യങ്ങളും വാരിവിതറി ലോകരെ ഭ്രമിപ്പിക്കുന്നു.

No comments:

Post a Comment