Thursday 13 October 2011

sanghadeepam news

രാഹുലിന് ഭാവിയുണ്ടോ? 





ഇന്ത്യന്‍ രാഷ്ട്രീയം വിഷമഘട്ടത്തിലാണെന്ന് ആര്‍ക്കും മനസ്സിലാകും. കേന്ദ്രമന്ത്രിസഭയിലെ പ്രമുഖരില്‍ പലരും അഴിമതി കേസുകളില്‍ പെട്ട് ജയിലിലാണ്. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന് വ്യക്തിപരമായി സംശുദ്ധമായ പ്രതിച്ഛായയുണ്ടെങ്കിലും അദ്ദേഹത്തെ ഒരു രാഷ്ട്രീയ നേതാവായിപ്പോലും ആരും പരിഗണിക്കുന്നില്ല. അഴിമതിയും കെടുകാര്യസ്ഥതയും പരക്കുമ്പോള്‍ നിസ്സഹായനായി നോക്കിയിരിക്കുന്ന വൃദ്ധന്റെ പ്രതിച്ഛായ മാത്രമേ രണ്ട് പതിറ്റാണ്ട് മുമ്പ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഗതിമാറ്റത്തിന് ചുക്കാന്‍ പിടിച്ച ഡോ.സിങ്ങിന് ഇന്നുള്ളു. രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഭരണത്തെ തൂത്തെറിയുന്നത് പ്രതിപക്ഷത്തിന് എളുപ്പമാണെന്ന് തോന്നാം. പക്ഷേ ഭരണം കിട്ടിയാല്‍ പ്രധാനമന്ത്രി ആരാകണമെന്നതിനെ പറ്റി മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി.യില്‍ ഇപ്പോള്‍ത്തന്നെ ആശയക്കുഴപ്പങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്്. വ്യക്തമായും കുടുംബവാഴ്ചയുടെ പാരമ്പര്യം പിന്തുടരുന്ന കോണ്‍ഗ്രസ്സില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് എല്ലാവരും നിശ്ചയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഒരു മുതിര്‍ന്ന നേതാവായി മാറിക്കഴിഞ്ഞിട്ടില്ലാത്ത രാഹുലിന് വരുന്ന രണ്ട് വര്‍ഷം കൊണ്ട് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുമോ? അമേരിക്കന്‍ രാഷ്ട്രീയ ദൈ്വമാസികയായ

No comments:

Post a Comment