Monday 24 October 2011

വന്ദേ ജനനീ ഭാരത ധരണീ.................



വന്ദേ ജനനീ ഭാരത ധരണീസസ്യശ്യാമളേ ദേവീ
കോടി കോടി വീരരിന്‍ തായേ ജഗജനനീ നീ വെല്‍ക

ഉന്നത സുന്ദര ഹിമമയപര്‍വ്വത മകുടവിരാജിത വിസ്തൃത ഫാലം
ഹിന്ദു സമുദ്ര തരംഗ സുലാളിത സുന്ദര പാദ സരോജം ...ജനനീ...ജഗജനനീ

ഗംഗാ യമുനാ സിന്ധു സരസ്വതി നദികള്‍ പുണ്യ പിയൂഷ വാഹികള്‍
കണ്ണന്‍ മുരളീഗാനമുതിര്‍ത്ത മഥുരാദ്വാരകയുടയോള്‍ ജനനീ...ജഗജനനീ

സങ്കടഹരണീമംഗളകരണീപാപനിവാരിണിപുണ്യപ്രദായിനി
ഋഷിമുനിസുരജനപൂജിതധരണി ശോകവിനാശിനിദേവീജനനീ...ജഗജനനീ

ശക്തിശാലിനി ദുര്‍ഗാ നീയെ വിഭവപാലിനി ലക്ഷ്മി നീയേ
ബുദ്ധിദായിനി വിദ്യാ നീയേ അമരത നല്‍കിടും തായേ ജനനീ...ജഗജനനീ

ജീവിതമംബേനിന്‍ പൂജയ്കായ് മരണം ദേവീനിന്‍ മഹിമക്കായ്
നിന്നടിമലരിന്‍ പൂമ്പൊടിയൊന്നേ സ്വര്‍ഗ്ഗവും മോക്ഷവും തായേ... ജനനീ ..ജഗജനനീ
 http://www.geetganga.org/audio/download/160/artist+-+Track+3.mp3

No comments:

Post a Comment